ഇടതുമുന്നണിക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്നുള്ള വമ്പൻ തിരിച്ചടി.കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്.എതിർസ്ഥാനാർത്ഥി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന രീതിയിൽ വ്യക്തിഹത്യ നടത്തി എന്ന ഹർജിയിലാണ് കോടതി റസാഖിന്റെ വിജയം റദ്ദാക്കിയിരിക്കുന്നത്.30 ദിവസത്തെ സ്റ്റേ കോടതി അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതിയെ സമീപിക്കാൻ കാലാവധി വേണമെന്നും സ്റ്റേ അനുവദിക്കണമെന്നും കാരാട്ട് റസാഖ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് 30 ദിവസത്തെ സ്റ്റേ നൽകിയിരിക്കുന്നത്.എന്നാൽ ഇതിന് പിന്നിൽ മുസ്ലിംലീഗിന്റെ രാഷ്ട്രീയ വൈരാഗ്യമെന്നാണ് കാരാട്ട് റസാഖിന്റെ പ്രീതികരണം .